വെള്ളച്ചാട്ടം താണ്ടി അപകടം പറ്റിയ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ സൈനികർ നടന്നത് 40 കിലോമീറ്റർ

0
157

ഡെറാഡൂൺ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്ററോളം. ഉത്തരാഖണ്ഡിലെ ലാപ്‌സ മേഖലയിലാണ് സംഭവം. വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമത്തില്‍ നിന്നാണ് സൈനികര്‍ 15 മണിക്കൂര്‍ താണ്ടി സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും മണ്ണിടിഞ്ഞ് തകര്‍ന്ന വഴികളും പാറകളും കടന്നായിരുന്നു സൈനികരുടെ യാത്ര. ഓഗസ്റ്റ് 20നാണ് സ്ത്രീ അപകടത്തിൽപ്പെട്ടതെന്നും ഇവരുടെ കാലിന് ഒടിവ് പറ്റിയെന്നും അധികൃതർ പറയുന്നു.

ആവശ്യമായ വൈദ്യസഹായം ലഭ്യമല്ലാത്തതിനാൽ സ്ത്രീയുടെ ആരോ​ഗ്യസ്ഥിതി വഷളാകുകയും പിന്നാലെ ​ഗ്രാമീണർ ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഐടിബിപി ജവാന്മാര്‍ സ്ട്രെച്ചറിൽ കിടത്തി സ്ത്രീയെ ആശുപത്രിയിൽ എത്തികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here