വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് മുക്ത. മകൾക്കൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി ഏറെ പങ്കുവെക്കാറുള്ള താരംകൂടിയാണ് മുക്ത. ഇപ്പോഴിതാ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് മുക്ത.
തന്റെ മകള്‍ക്ക് വേണ്ടി തയ്യാറാക്കിയ സ്പെഷ്യല്‍ എണ്ണയുടെ വീഡിയോയാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. അമ്മക്കുട്ടിക്ക് എന്നു പറഞ്ഞാണ് മുക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. മകൾക്ക് വേണ്ടി എന്തു ചെയ്യുന്നതും വളരെ സന്തോഷമാർന്ന ഒരു കാര്യമാണെന്നും ആസ്വദിച്ചാണ് താൻ കൺമണിക്കായി എണ്ണ തയ്യാറാക്കുന്നതെന്നും മുക്ത പറയുന്നു. എണ്ണ കാച്ചിക്കൊണ്ട് നിൽക്കുന്ന അമ്മയ്ക്കരികിൽ കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായി മകളും കൂടെയുണ്ട്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.