സര്‍ക്കാര്‍, വിവാദങ്ങളിൽ പെട്ടിരിക്കെ ഒറ്റ ദിവസത്തെ നിയമസഭാസമ്മേളനം ഇന്നു ചേരുന്നു. ധനബില്‍ പാസാക്കാന്‍ ചേരുന്ന സമ്മേളനത്തില്‍ പിണറായി മന്ത്രിസഭക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം നിയമസഭയെ പ്രക്ഷുബ്ധമാക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ പുതിയ സാഹചര്യങ്ങളില്‍ പ്രതിപക്ഷം പിന്‍തുണയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യു.ഡി.എഫില്‍ നിന്ന് മാറിനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം അവിശ്വാസ പ്രമേയത്തിലെടുക്കുന്ന നിലപാട് പ്രധാനമായിരിക്കും. ജോസഫ്–ജോസ് വിഭാഗങ്ങള്‍ എതിര്‍പക്ഷത്തെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഏക ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സഭയ്ക്ക് പുറത്ത് ഉപവാസമിരിക്കും.