നിങ്ങളുടെ സമ്പത്ത് വർധിപ്പിക്കണോ ? നിക്ഷേപകരാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

0
65

സാമ്പത്തികമായി അത്ര ഉണര്‍വില്ലാത്ത ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ളവരും സാമ്പത്തിക ഞെരുക്കത്തിലാണ്. പലരും ഏറെ കഷ്ടപ്പെട്ട് ആ ഞെരുക്കത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയത്ത് സമ്പത്ത് വർധിപ്പിക്കുവാനുള്ള ശ്രമങ്ങളിലേക്ക് കടക്കുക എന്നത് ഏറെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാല്‍ പ്രായോഗിക ബുദ്ധിയും, ക്ഷമയും, ബുദ്ധിയോടെ ചിന്തിക്കുകയും, മനസന്തുലനവുമുള്ളവര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്താൻ സാധിക്കും.

സമ്പത്ത് വർധിപ്പിക്കുന്നതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അനാവശ്യ ഭയഭീതികളില്‍ അകപ്പെടാതിരിക്കുക

വിപണിയിലെ മാറ്റങ്ങളോട് വൈകാരികമായി പ്രതികരിക്കാതിരിക്കുക. വിപണിയിലുണ്ടാകുന്ന ഉയര്‍ച്ചയും. താഴ്ചയും, പ്രായോഗിക ബുദ്ധിയോടെ നോക്കിക്കാണുന്നതാണ് അഭികാമ്യം. അവയോട് വൈകാരികമായി പെരുമാറിത്തുടങ്ങുമ്പോള്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയും താളം തെറ്റിത്തുടങ്ങും. നിക്ഷേപകന്‍ വിപണിയിലെ ബഹളങ്ങളില്‍ നിന്നും, ഭയങ്ങളില്‍ നിന്നുമെല്ലാം നിശ്ചിത അകലം പാലിച്ചു വേണം മുന്നോട്ട് പോകാന്‍.

വിപണിയെ ചൂടു പിടിപ്പിക്കാനുള്ളതല്ല നിക്ഷേപം. പിരിമുറുക്കത്തിലും മനസന്തുലനം കൈവിടാതെ മികച്ച പ്രകടനം നടത്തുമ്പോള്‍ മാത്രമാണ് നിക്ഷേപകന് സമ്പത്ത് വർധിപ്പിക്കുവാന്‍ സാധിക്കുക.

നല്ല സാമ്പത്തിക പദ്ധതികൾ കണ്ടു പിടിക്കുക

കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുകയും, അതനുസരിച്ചുള്ള സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാവര്‍ക്കും യോജിക്കുന്ന പൊതുവായ ഒരു സാമ്പത്തിക സമീപന രീതി ഒരിടത്തുമില്ല. ഓരോരുത്തരും അവരുടെ നിക്ഷേപ രീതികള്‍ക്ക് അനുസരിച്ച്, അവരവരുടേതായ സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. എത്ര തുക എത്രകാലത്തേക്ക് ഏതൊക്കെ സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.

ആസ്തി വിഭജനം എങ്ങനെ ചെയ്യണം

എതൊക്കെ സ്‌കീമുകളില്‍ എത്ര തുക എത്ര കാലത്തേക്ക് നിക്ഷേപിക്കണം എന്ന തീരുമാനമാണ് നിക്ഷേപത്തിന്റെ കാതല്‍. ബുദ്ധിപരമായ ആസ്തി വിഭജനമാണ് ഇവിടെ നടത്തേണ്ടത്. വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തുമ്പോഴാണ് വിപണിയുടെ ചാഞ്ചാട്ടത്തില്‍ നിന്ന് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത്. ഒരൊറ്റ സ്‌കീമിൽ മാത്രമായി നിക്ഷേപിക്കുമ്പോള്‍ വിപണിയിലെ ചലനങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ഈ അപകടം ഒഴിവാക്കുന്നതിനാണ് വ്യത്യസ്ത നിക്ഷേപ സ്‌കീമുകളിലേക്ക് നിങ്ങളുടെ നിക്ഷേപത്തെ വിഭജിക്കുന്നത്.

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണം

ആസ്തി വിഭജനത്തോടൊപ്പം തന്നെ നിക്ഷേപത്തിലെ വിവിധ തരത്തിലുള്ള സ്‌കീമുകൾ എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായ മേഖലകളും, രാജ്യങ്ങളും പരിഗണിച്ച് പോര്‍ട്ട്ഫോളിയോയില്‍ വൈവിധ്യത കൊണ്ടു വരുന്നതിലൂടെ റിസ്‌ക് കുറയ്ക്കാനും, അതുവഴി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here