ഇന്ത്യയുടെ ആദ്യത്തെ ഒരു ആഴക്കടൽ ദൗത്യം ‘മത്സ്യ 6000’ എന്ന സമുദ്രപേടകത്തിൽ മുങ്ങിപ്പൊങ്ങിയെത്തുമ്പോള്‍ എന്തൊക്കെ അറിവുകളും വിലപ്പെട്ട നിധികളുമായിരിക്കും ലഭിക്കുക?.
ഭൗമശാസ്ത്ര മന്ത്രാലയവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും ചേർന്നാണ് ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ’ രൂപീകരിച്ചിരിക്കുന്നത്. ബെംഗലൂരു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സീനിയർ ജിയോളജിസ്റ്റായ അരുണ്‍ കെ ശ്രീധർ പര്യവേഷണത്തെക്കുറിച്ചു വിശദീകരിക്കുന്നു.
മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (Central Indian Ocean) 75,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്റർനാഷണൽ സീബെഡ് അതോറിറ്റി ഇന്ത്യയ്ക്ക് ഗവേഷണം ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
. ഈ ഭാഗത്തെ കടലിൽ 6000 മീറ്റർ അല്ലെങ്കിൽ 6 കിലോമീറ്റർ ആഴത്തിൽ ഗവേഷണം നടത്താനാണു ഒരുക്കം.
സമുദ്രയാന്‍ മിഷന്റെ 5 വർഷത്തെ ബജറ്റ് 8000 കോടി രൂപയാണ്, ‘മത്സ്യ 6000’ എന്ന സമുദ്രപേടകത്തിലായിരിക്കും ഗവേഷക സംഘം പര്യവേക്ഷണം നടത്തുക. കടലിനടിയില്‍ 6 കിലോമീറ്റര് ആഴത്തില്‍ 12 മണിക്കൂര്‍ വരെ ഈ പേടകത്തിനു തങ്ങാൻ കഴിയും. പ്രത്യേക സാഹചര്യങ്ങളിൽ, 96 മണിക്കൂറിൽ കൂടുതൽ കടലിനടിയിൽ തങ്ങാൻ ഇതിന് കഴിയും. മൂന്ന്
സമുദ്രയാത്രികരായിരിക്കും കടലിനടിയിലേക്ക് പോയി കടൽത്തട്ട് പര്യവേക്ഷണം ചെയ്യുന്നത് . ചെന്നൈയ്ക്കടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അന്തർവാഹിനിയുടെ പരീക്ഷണം വിജയകരമായി നടന്നു.
ലക്ഷ്യങ്ങൾ.
മധ്യ ഇന്ത്യൻ മഹാസമുദ്ര തടത്തിലെ 75,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നിന്ന് പോളിമെറ്റാലിക് നോഡ്യൂളുകൾ ഖനനം ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ .
∙ടൈഡൽ എനർജി പ്ലാന്റ് സ്ഥാപിക്കാനുള്ള ഗവേഷണം.
കടലിനടിയിലേക്കു 3 ഓഷ്യനോട്ടുകളെ വഹിച്ചുകൊണ്ട് പോകും, നിർണായകമായ ഗവേഷണ പ്രവർത്തനങ്ങൾ നടത്തും.
2030 ഓടെ നവ ഇന്ത്യ എന്ന കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടിന്റെ ആറാമത്തെ ഘട്ടമാണ് നീല സമ്പദ് വ്യവസ്ഥ.
സമുദ്രങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലൂടെ, വരുമാനം സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവസരങ്ങള്‍ നല്കിക്കൊണ്ട് സാമ്പത്തിക വളർച്ച വര്ദ്ധിപ്പിക്കുന്നതിനും നീല സമ്പദ് വ്യവസ്ഥയ്ക്കും വലിയ പങ്ക് ഉണ്ട്.