തന്റെ ഫിഫ ലോകകപ്പ് നേട്ടം അംഗീകരിക്കുന്നതിൽ പിഎസ്‌ജി പരാജയപ്പെട്ടുവെന്ന് മെസ്സി ആരോപിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ മെസ്സി, അർജന്റീനയുടെ ക്യാപ്റ്റനായും ഖത്തൽ ലോകകപ്പിലെ മികച്ച താരമായും അത്യുന്നതിയിൽ നിൽക്കെയാണ് വിശ്വകിരീടം എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പ് ജേതാവായി ആഘോഷിക്കപ്പെടാത്ത ഒരേയൊരു കളിക്കാരൻ താനായിരുന്നുവെന്ന് ഓൾഗയുമായുള്ള തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു. ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മെസ്സി വെളിപ്പെടുത്തി.
“ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റായിരിക്കും. എന്റെ സ്‌ക്വാഡിലെ 25 പേരിൽ അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്.” മെസ്സി ഓൾഗയോട് അഭിമുഖത്തിൽ പറഞ്ഞു.
പിഎസ്‌ജിയിൽ തനിക്ക് മികച്ച സമയം ഇല്ലായിരുന്നുവെങ്കിലും, സംഭവിച്ച എല്ലാത്തിനും ഒരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകകപ്പ് നേടുന്നതിന് ഫ്രഞ്ച് ക്ലബിലേക്ക് മാറേണ്ടതുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഫുട്ബോൾ താരം പറഞ്ഞു.
അതേസമയം, ലയണൽ മെസ്സിയെ ലോകകപ്പ് ചാമ്പ്യനായി സ്വാഗതം ചെയ്യുന്ന വീഡിയോ പിഎസ്‌ജി പോസ്‌റ്റ് ചെയ്‌തിരുന്നു. 35-ാം വയസ്സിലാണ് ലയണൽ മെസ്സി ലോകകപ്പ് ജേതാവായത്. ടൂർണമെന്റിലെ തന്റെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ വർഷം അദ്ദേഹം പുറത്തെടുത്തത്. ഇതാണ് ടീമിനെ ഏറെ നാളായി കാത്തിരുന്ന കിരീട വിജയത്തിലേക്ക് നയിച്ചതും.