ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ അടുത്ത കാലത്തായി കളിക്കളത്തിലും പുറത്തും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റത് മുതൽ അദ്ദേഹം കളിക്കളത്തിന് പുറത്തുമാണ്.
മൈതാനത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിനിടെയാണ് നെയ്മറുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിച്ചുവെന്ന പ്രഖ്യാപനവുമായി പങ്കാളി ബ്രൂണ ബിയാൻകാർഡി രംഗത്ത് വരുന്നത്.
രണ്ട് മാസം മുമ്പ് ഇരുവർക്കും ഒരു കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ ബിയാൻകാർഡി തന്നെയാണ് തങ്ങളുടെ വേർപിരിയലിന്റെ വാർത്ത ആദ്യം പുറത്ത് വിട്ടത്. പിന്നീട് പിന്‍വലിക്കപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, 29 കാരിയായ ബ്രസീലിയൻ മോഡൽ അവരുടെ വേർപിരിയലിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരുന്നു.
താനും നെയ്മറും തമ്മില്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളതെന്നാണ് ബ്രൂണ സാമൂഹികമാധ്യമക്കുറിപ്പില്‍ എഴുതുന്നത്. ‘ഇത് ഒരു സ്വകാര്യ കാര്യമാണ്, പക്ഷേ ഞാന്‍ ദിനംപ്രതി വാര്‍ത്തകളും അനുമാനങ്ങളും തമാശകളും തുറന്നുകാട്ടുന്നതിനാല്‍, ഞാന്‍ ഒരു ബന്ധത്തിലല്ലെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ മാവിയുടെ മാതാപിതാക്കളാണ്, അത് മാത്രമാണ് ഞങ്ങളുടെ ബന്ധത്തിന് കാരണം’ ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചു.
ഇതിന് പിന്നാലെ ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. മോഡലിനോട് നെയ്മർ സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. നവംബർ 27ന് നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് ഫാരിയാസ് തന്നെയാണ്.
നെയ്മർ തനിക്ക് അശ്ലീലമായ സന്ദേശങ്ങള്‍ അയച്ചുവെന്നും അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടെന്നും ഓണ്‍ലി ഫാന്‍സ് മോഡല്‍ അവകാശപ്പെടുന്നു. ഇതാണ് ബ്രൂണ ബിയാൻകാർഡിയുമായുള്ള താരത്തിന്റെ ബന്ധം പെട്ടെന്നുള്ള വേർപിരിയയിലേക്ക് നയിച്ചത്.
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട നെയ്മറിന് മോഡല്‍ അവരുടെ ഓൺലി ഫാൻസ് അക്കൗണ്ടിന്റെ ലിങ്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്. സ്വകാര്യ ഫോട്ടോഗ്രാഫുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യാൻ താരം നെയ്മറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. “ചുവടെ വേറെയും ചിത്രങ്ങളുണ്ട്. ഞാൻ ഉറങ്ങാൻ പോകുന്നു. നീ സൂക്ഷിച്ചുകൊള്ളൂ ഏഞ്ചൽ.
നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പഠിപ്പിക്കാം,” ഫാരിയസ് മെസേജിലൂടെ വ്യക്തമാക്കി. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നെയ്മർ രംഗത്ത് വന്നു. ഇത് വർഷങ്ങള്‍ക്ക് മുമ്പ് അയച്ച സന്ദേശമാണ്. നേരത്തേയും നെയ്മറിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു.
ജൂണിൽ പ്രശസ്ത മോർല്‍ ഫെർണാണ്ട കാംപോസുമായി ചേർത്തുവെച്ചായിരുന്നു ആരോപണം. വാർത്ത പുറത്തുവന്നതിന് പിന്നാലെ ബ്രൂണ ബിയാൻകാർഡിയോട് നെയ്മർ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.