ശക്തമായ മഴ;  ഈരാറ്റുപേട്ടയിൽ മീനച്ചിലാർ റോഡിനൊപ്പം നിറഞ്ഞൊഴുകി

0
77

കോട്ടയം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുകയാണ്. മഴ തുടർന്നാൽ ഉച്ചയോടെ പാലാ നഗരത്തിൽ മീനച്ചിലാർ കരകവിയാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നതിനാൽ വൈക്കം മേഖലയിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞു.കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. കൂട്ടിക്കൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here