ഇന്ദ്രൻസിന്റെ ‘വിത്തിൻ സെക്കൻഡ്‌സ്’ റിലീസിന് മുൻപ് ലഹരിമരുന്നിനെതിരെ ബൈക്ക് റാലിയുമായി യുവാക്കൾ.

0
49

ഇന്ദ്രൻസിന്റെ ‘വിത്തിൻ സെക്കന്‍റ്സ്’ തിയേറ്ററുകളിലേക്ക്. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അങ്കമാലിയിൽ നിന്നും കൊച്ചി വരെ ബൈക്ക് റാലി നടത്തിയിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും നേതൃത്വം നൽകിയ ബൈക്ക് റാലിയുടെ കണ്ടന്റ് ‘say no to drugs’ എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ലഹരിക്കെതിരെയുള്ള ഒരു ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്‌സ്’.

ബാംഗ്ലൂരിൽ നിന്നും വരുന്ന മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നതും അവിടെ നിന്നും മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവർ ആറു പേരും കൂടെ അപകടസാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതിൽ ഒരാൾ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥ.

LEAVE A REPLY

Please enter your comment!
Please enter your name here