ബാഴ്സലോണയുടെ സൂപ്പര്‍ താരം ലൂയി സുവാരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് ജേഴ്സിയില്‍ കളിക്കും. ഇരു ക്ലബും ധാരണയില്‍ എത്തിയതോടെയാണ് ആറു വര്‍ഷത്തെ ക്യാംപ്നൗ കരിയറിനു ശേഷം സുവാരസ് വിടപറയുന്നത്. 6 മില്യന്‍ യൂറോയാണ് അത്ലറ്റിക്കോ വില പറഞ്ഞത്.
യുവന്‍റസും താരത്തെ നോട്ടമിരുന്നെങ്കിലും, ഇറ്റാലിയന്‍ പൗരത്വം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ സ്പെയ്നില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.ബാഴ്സലോണയില്‍ 13 ട്രോഫികള്‍ നേടി, ക്ലബിന്‍റെ എക്കാലത്തേയും മൂന്നാമത്തെ ടോപ്പ് സ്കോററായാണ് സുവാരസ് മടങ്ങുന്നത്. 2014 ല്‍ ലിവര്‍പൂളില്‍ നിന്നുമാണ് സുവാരസ് ബാഴ്സലോണയില്‍ എത്തിയത്.