‘വനത്തിനുള്ളില്‍ രാജന്‍ ഇല്ലെന്ന് തന്നെയാണ് വിശ്വാസം’; അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് പാലക്കാട് എസ്‍പി

0
52

പാലക്കാട്: സൈരന്ധ്രിയിൽ കാണാതായ  വാച്ചർ രാജന് വേണ്ടിയുള്ള അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്. വനത്തിനുള്ളിൽ രാജനില്ല എന്ന വിശ്വാസം തന്നെയാണ് പൊലീസിനും. രാജന്‍റെ കുടുംബത്തിന്‍റെ പരാതിയും പരിഗണിച്ചാവും തുടരന്വേഷണമെന്നും ആർ വിശ്വനാഥ് പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താനായി അട്ടപ്പാടിയിലെത്തി യോഗം ചേർന്നതിന് ശേഷമായിരുന്നു പ്രതികരണം. സൈരന്ധ്രിയിലെ വാച്ചർ രാജനെ ഈ മാസം മൂന്ന് മുതലാണ് കാണാതായത്.

രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനത്തില്‍ തന്നെയാണ് പൊലീസും ഉള്ളത്.  ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധന ദിവസങ്ങള്‍ക്ക്  മുമ്പ് നിർത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here