ദില്ലി; കാര്‍ഷിക ബില്ലിനെ ചൊല്ലി ലോക്സഭയിലും പ്രതിപക്ഷ ബഹളം. ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സസ്‌പെന്‍ഡ് ചെയ്ത രാജ്യസഭാ അംഗങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയാണെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ഭരണപക്ഷം തങ്ങളുടെ നടപടികളിലൂടെ സഭ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചുവെന്നും ചൗധരി ആരോപിച്ചു.ബില്‍ തിരികെ വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.
രാജ്യസഭയും ലോക്സഭയും ഇരട്ട സഹോദരന്മാരെപ്പോലെയാണ് … ഒരാള്‍ക്ക് വേദനയുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് വേദനയും ഉത്കണ്ഠയും ഉണ്ടാകും. ഞങ്ങളുടെ പ്രശ്നം കര്‍ഷക ബില്ലുകളുമായി ബന്ധപ്പെട്ടതാണ്, ബില്‍ പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. തോമര്‍ ജി (കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍) അത് പിന്‍വലിക്കാന്‍ സമ്മതിക്കുന്നുവെങ്കില്‍, സഭ തുടരുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല: ആദി രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ലോക്സഭയില്‍ 5 മണിക്കൂറോളം ബില്‍ ചര്‍ച്ചയ്ക്ക് വെച്ച ശേഷമാണ് രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയില്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ വിണ്ടും വിഷയം ഉന്നയിക്കാന്‍ സാധിക്കില്ലന്നും സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് പുറത്ത് പോയത്.
കോണ്‍ഗ്രസ്, ടിഎംസി, ബിഎസ്പി, ടിആര്‍എസ് എന്നിവയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളാണ് സഭയില്‍ നിന്ന് ഇറങ്ങിപോയത്.കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.