തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉപാധികളുമായി ധനമന്ത്രി തോമസ് ഐസക്. ശമ്ബളം പിടിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് നിലപാടില്‍ അയവ് വരുത്തി ധനമന്ത്രി മുന്നോട്ട് വന്നത്. എന്നാല്‍ ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പിടിച്ചെടുത്ത ശമ്ബളം സര്‍ക്കാര്‍ വായ്പ എടുത്ത് ഉടന്‍ നല്‍കും, പക്ഷെ ആറ് മാസം കൂടി സഹകരിക്കണമെന്നാണ് ഒന്നാമത്തെ ഉപാധി. അല്ലെങ്കില്‍ അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വീതം വേതനം പിടിക്കാമെന്നും കുറഞ്ഞ വരുമാനമുള്ളവരെ ഒഴിവാക്കാമെന്നും ധനമന്ത്രി അറിയിച്ചു.
ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല.
തീരുമാനം ആലോചിച്ച് അറിയിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഉപാധികള്‍ സാമ്ബത്തിക പ്രതിസന്ധിയില്ലാത്തതിന്റെ തെളിവാണെന്നും പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുകയാണെന്നും ശമ്ബളം ഔദാര്യമല്ല, അവകാശമാണെന്നും എന്‍ജിഒ സംഘ് നേതാവ് ടിഎന രമേശ് പറഞ്ഞു. സെപ്റ്റംബര്‍ 24 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും, 24 മുതല്‍ 30 വരെ പ്രതിഷേധവാരം ആചരിക്കും. സംസ്ഥാന വ്യാപകമായി വിപുലമായ ഓഫീസ് കാമ്ബയിനുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.