പാലാരിവട്ടം : പി സി ജോര്‍ജിന് പിന്തുണയുമായി ശോഭ സുരേന്ദ്രൻ . കേരളത്തിൽ നടക്കുന്ന അന്യായത്തിന് എതിരെ പ്രവർത്തിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗം ശോഭ സുരേന്ദ്രൻ പറഞ്ഞു.
പി സി ജോർജ് ഒരു ക്രിമിനൽ അല്ല, ഒരു രാജ്യദ്രോഹിയല്ല, പിസി ജോർജ് പൊതു പ്രവർത്തകനാണ്. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് ആരാണ് അധികാരം നൽകിയത്. അദ്ദേഹത്തിന് പൂർണ പിന്തുണ ബിജെപിയുടെ ഭാഗത്ത്നിന്ന് ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു . കൂടാതെ നടിയെ ആക്രമിച്ച കേസ് എങ്ങനെ അതിവിദഗ്‌ധമായി അട്ടിമറിക്കാൻ സാധിച്ചു എന്നത് കേരള ജനത കണ്ടതാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.