തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉള്‍പ്പടെയാണ് നല്‍കുന്നത്.
മന്ത്രി സഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അസോസിയേഷന് പറഞ്ഞു. പതിനാലു വർഷങ്ങൾക്ക് ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശമ്പളം വർധിപ്പിക്കുന്നത്.