തിരുവനന്തപുരം: കേസെടുത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
താൻ സെക്രട്ടറിയറ്റിൽ അതിക്രമിച്ചു കയറിയിട്ടില്ല. സെക്രട്ടറിയറ്റിലെ ഗേറ്റുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മാധ്യങ്ങളുടെ ദൃശ്യങ്ങൾ നോക്കിയാൽ ഇക്കാര്യം മനസിലാകും. പിന്നീട് തന്നെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.