കൊറോണയോട് പടവെട്ടി നൂറാം പിറന്നാള്‍ അര്ജുന് ഗോവിന്ദ് നരിംഗ്ഗ്രേക്കര്‍ ആഘോഷിച്ചു. ആശുപതിയിലായിരുന്നു പിറന്നാൾ ആഘോഷം. ഒടുവിൽ വൈറസിനെ തുരത്തി അർജുൻ കഴിഞ്ഞ് ദിവസം രോഗമുക്തിയും നേടി.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഇദ്ദേഹത്തെ പനി ലക്ഷണങ്ങളുമായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായി. റിട്ട: ഹെഡ്മാസ്റ്റര് ആണ് ഗോവിന്ദ്. 14 ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്.
മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിച്ചെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഗോവിന്ദിന്റെ പിറന്നാള്‍ ഡോക്ടർമാരും നഴ്സുമാരും ചേര്‍ന്നാണ് ആഘോഷമാക്കിയത്.