പ്രണവ് എഴുതുകയാണ്; സുവർണകാലത്തെക്കുറിച്ച്…

0
42

പ്രണവ് എഴുതുകയാണ്; സുവർണകാലത്തെക്കുറിച്ച്…

In the living days of the Golden Age,
There dwelt one known as the Ancient Sage.
Of crimson iron and seasoned day,
Forged by the winds, weathered by day.

Both day and night to him were bright
For he drank his fill of the Living Light,
Which spilled and splashed about his home,
In echos of laughter, dances of foam…

(The Golden Age-Pranav Mohanlal)

പ്രണവ് മോഹൻലാലിന്റെ ‘ദ ഗോൾഡൻ ഏജ്’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രണവ് തന്റെ കവിത വായനക്കാർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിലൂടെ, സമൂഹത്തിലൂടെ, പർവ്വതങ്ങൾക്കു കീഴെ നിരന്തരം വെറുമൊരു സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രണവിന് എങ്ങനെ കവിതയെഴുതാതിരിക്കാനാവും എന്നാണ് ‘ദ ഗോൾഡൻ ഏജി’നെ പ്രശംസിച്ചുകൊണ്ട് ആസ്വാദകർ കമന്റിട്ടിരിക്കുന്നത്.

അതേസമയം തന്നെ പ്രണവിന്റെ കാൽപ്പനികതയ്ക്ക് ആശംസകൾ, കവിതയിൽ പ്രതിപാദിച്ചിരിക്കുന്ന പുരാതന യോഗിക്ക് രാവും പകലും ഒരുപോലെ തിളക്കമുള്ളതായിരുന്നതുപോലെ പ്രണവും തനിക്കു ചുറ്റുമുള്ള ലോകത്തിൽ പ്രകാശം കണ്ടെത്തുന്നു തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കവിതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രകളും അഭിനയവും മാത്രമല്ല സാഹിത്യത്തിലെ അഭിരുചിയും മുമ്പും കവിതകൾ എഴുതിക്കൊണ്ട് പ്രണവ് മോഹൻലാൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here