ഭാരത് ബന്ദ് വിജയകരമെന്ന് കര്‍ഷക നേതാക്കള്‍. മറ്റൊരു വഴിയുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. രാംലീല മൈതാനം വിട്ടുനല്‍കണമെന്നും ഡല്‍ഹിയിലെയും ഹരിയാനയിലെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ഷക നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് രാത്രി ഏഴിന് ചര്‍ച്ച നടത്തുമെന്ന് ഭാരത് കിസാന്‍ യൂണിയന്‍ അറിയിച്ചു. ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഇന്ന് വൈകീട്ട് 7 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് അമിത് ഷാ ഫോണിലൂടെ അറിയിച്ചതായി കര്‍ഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു.വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു.