09/12/2020; പ്രധാന വാർത്തകൾ

0
70

പ്രധാന വാർത്തകൾ

📰✍🏼തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലേക്ക് നടന്ന ഒന്നാം ഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിപ്പിച്ചപ്പോള്‍ 72.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.

📰✍🏼തന്റെയും കുടുംബാഗങ്ങളുടെയും ജീവന് ഭീഷണിയുള്ളതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു.

📰✍🏼കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത രോഗത്തിന് കാരണമായതെന്ന് പ്രാഥമിക കണ്ടെത്തല്‍.

📰✍🏼കര്‍ഷക സമരത്തെ പിന്തുണച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആംആദ്മി പാര്‍ട്ടി. നിഷേധിച്ച്‌ ഡല്‍ഹി പൊലീസ്. 

📰✍🏼ഒരിക്കല്‍ കൂടി അന്താരാഷ്ട്ര അംഗീകാരത്തിന്റെ നെറുകില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന്‍ പുറത്ത് വിട്ട ലോകത്തെ ഏറ്റവും സ്വാധീനമുളള വനിതകളുടെ പട്ടികയില്‍ കെകെ ശൈലജ ഇടം നേടി

📰✍🏼ക​ര്‍​ഷ​ക​രും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ആ​റാം​വ​ട്ട ച​ര്‍​ച്ച​യ്ക്കു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ക​ര്‍​ഷ​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ന്ദ്ര​വും ക​ര്‍​ഷ​ക​രു​മാ​യു​ള്ള ച​ര്‍​ച്ച ഇ​ന്നു ന​ട​ക്കും

📰✍🏼വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗൃ​ഹ​പാ​ഠം വെ​ട്ടി​ക്കു​റ​ച്ചും സ്കൂ​ള്‍ ബാ​ഗി​ന്‍റെ ക​നം കു​റ​ച്ചും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്കൂ​ള്‍ ബാ​ഗ് ന​യ​രേ​ഖ 2020 കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി

📰✍🏼ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​നനി​കു​തി​യു​ള്ള രാ​ജ്യ​മെ​ന്ന ദുഷ്പേര് ഇ​ന്ത്യ​ക്കു സ്വ​ന്തം. ഇ​ന്ത്യ​യി​ലെ ഇ​ന്ധ​നനി​കു​തി 69 ശ​ത​മാ​ന​മാ​യാ​ണു കൂ​ട്ടി​യ​ത്

📰✍🏼സംസ്‌ഥാനത്ത്‌ ഇന്നലെ 5032 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. 31 പേര്‍ മരിച്ചു. ആകെ മരണം 2472 ആയി. 60,521 സാമ്ബിളുകളാണ്‌ ഇന്നലെ പരിശോധിച്ചത്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 8.31,4,735 പേരുടെ പരിശോധനാഫലം നെഗറ്റീവ്‌ ആയി. 4,380 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌.517 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല

📰✍🏼കോട്ടയം – 695, മലപ്പുറം – 694, തൃശൂര്‍ – 625, എറണാകുളം – 528, കോഴിക്കോട്‌ – 451, പാലക്കാട്‌ – 328, കൊല്ലം – 317, വയനാട്‌ – 284, തിരുവനന്തപുരം – 272, ആലപ്പുഴ – 241, പത്തനംതിട്ട – 238, കണ്ണൂര്‍ – 207, കാസര്‍ഗോഡ്‌ – 79, ഇടുക്കി – 73 എന്നിങ്ങനെയാണ്‌ ജില്ലകളിലെ രോഗ ബാധ

📰✍🏼കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) നാളെ ചോദ്യം ചെയ്യാനിരിക്കേ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍.

📰✍🏼സ്വര്‍ണക്കടത്ത്‌ കേസില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ കരുതല്‍ത്തടവ്‌ കാലാവധി വെട്ടിച്ചുരുക്കിയേക്കും.

📰✍🏼വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ ക്രമക്കേടില്‍ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍.

📰✍🏼കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളി സംസ്‌ഥാന സര്‍ക്കാര്‍ ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്‌. 

📰✍🏼എല്‍.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

📰✍🏼ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്.

📰✍🏼രാ​​​ജ​​​സ്ഥാ​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം. 21 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി​​ക​​ളി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സ് 1000 സീ​​​റ്റും ബി​​​ജെ​​​പി 1011 സീ​​​റ്റും നേ​​​ടി.

📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതിനെ ശരിവെക്കാതെ കേന്ദ്രമന്ത്രി വി മുരളീധരന്‍.

📰✍🏼ഇടത് മുന്നണിക്ക് നേരേ ഇത്ര വൃത്തികെട്ട ​ഗൂഢാലോചന ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. 

📰✍🏼കോട്ടയം വെള്ളൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്‌.എന്‍.എല്‍) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കും.

📰✍🏼കെ എം ഷാജി എംഎല്‍എ പ്രതിയായ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിനെ വിജിലന്‍സ് ചോദ്യംചെയ്തു

📰✍🏼ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ 451 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 8,116 വാ​​​ര്‍​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

📰✍🏼സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ആര്‍ഐ ക്വോട്ടയിലെ പ്രവേശനത്തിന് സമയം നീട്ടിനല്‍കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി

📰✍🏼സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​റ​​സ്റ്റി​​ലാ​​യ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ന്‍ പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് ജു​​ഡീ​​ഷ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​​ട​​​തി 22 വ​​രെ നീ​​​ട്ടി. 

📰✍🏼വിവിധ ആവശ്യങ്ങളുന്നയിച്ച്‌ റിപബ്ലിക് ടിവി സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ പോലും പറ്റാത്തതാണെന്നു പറഞ്ഞ് സുപ്രിംകോടതി തള്ളി.

📰✍🏼അടുത്തവര്‍ഷം പകുതിയോടെ രാജ്യത്ത്‌ 5 ജി സേവനം ലഭ്യമാക്കുമെന്ന്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി. 

📰✍🏼രാജ്യത്ത് കൊവിഡ് വാക്സിന്‍ വന്‍ തോതില്‍ ഉത്പാദിപ്പിക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ എത്തിക്കാനുമുള്ള രൂപരേഖ തയ്യാറായി. 

📰✍🏼പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് അഞ്ചിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും

📰✍🏼മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 4026 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 18,59,367 ആയി. പുതിയതായി 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

📰✍🏼മു​സ്​​ലിം ലീ​ഗ്​ നേ​താ​വും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ​ ഡോ. ​എം.​കെ. മു​നീ​റി​െന്‍റ ഭാ​ര്യ ന​ബീ​സ​യെ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ചോ​ദ്യം ചെ​യ്​​ത​​ു. 

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ഫൈസറിന്റെ കോവിഡ്​ 19 വാക്​സിന്‍ സുരക്ഷിതമെന്ന്​ യു.എസ്​ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍.

📰✈️യു.എ.ഇ.യില്‍ റഷ്യന്‍നിര്‍മിത കോവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങുന്നു.അബുദാബി ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ എമിറേറ്റിലുള്ളവര്‍ക്കാണ് ആദ്യം പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അവസരം.

📰✈️കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു. 

📰✈️കോ​വി​ഡ് വാ​ക്സി​ന്‍ നി​ര​സി​ക്കു​ന്ന​വ​ര്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പുമായി കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ പ്ര​വി​ശ്യ​യി​ലെ സ​ര്‍​ക്കാ​ര്‍.

📰✈️ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം പിന്നിട്ടു. 5,76,410 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,62,021 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. 

📰✈️ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു

📰✈️സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ പരീക്ഷ നടത്താന്‍ നഗര-ഗ്രാമ മന്ത്രി മാജിദ് അല്‍ ഹുഗൈലിന്റെ നിര്‍ദേശം

📰✈️ഉംറ ചെയ്യുന്നതിനു വിദേശത്ത് നിന്നുള്ള ആദ്യ ബാച്ച്‌ മദീനയില്‍ എത്തി.

📰✈️ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളിയിലായി 51 പേരെ കൂട്ടക്കൊല ചെയ്ത ഓസ്ട്രേലിയക്കാരന്‍ ബ്രെന്റണ്‍ ടാറന്റ് അതിനുമുമ്ബ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ തങ്ങിയിരുന്നു. ലോകയാത്രകള്‍ക്കിടയില്‍ 2017 ജനുവരിയോടെതന്നെ ഇയാള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നതായും കൂട്ടക്കൊലകള്‍ അന്വേഷിച്ച റോയല്‍ അന്വേഷണ കമീഷന്‍ വ്യക്തമാക്കി

📰✈️വെനസ്വേലയിലെ നാഷനല്‍ അംസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും സമ്ബൂര്‍ണവിജയം. 

🎖️🥍⚽🏀🏏🏑🎖️

കായിക വാർത്തകൾ

📰⚽ ഐ എസ് എൽ ൽ ബാംഗ്ലൂർ – നോർത്ത് ഈസ്റ്റ് 2 – 2 സമനില

📰⚽ ചാമ്പ്യൻസ് ലീഗ് : ലെപ്സിഗിനോട് തോറ്റ് യുണെറ്റഡ് പുറത്ത്, യുവന്റസിനോട് തോറ്റിട്ടും ബാർസ പ്രീക്വാർട്ടറിൽ ( 3 – 0 ), പി.എസ് ജി , ഡോർട്ടുമുണ്ട് , ലാസിയോ, ചെൽസി , സെവിയ ടീമുകളും പ്രീക്വാർട്ടറിൽ

📰🏏 ഓസീസിനെതിരെ മൂന്നാം ട്വെന്റി യിൽ ഇന്ത്യക്ക് 12 റൺസ് തോൽവി 

📰🏏ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. 

📰⚽അര്‍ജന്റീനിയയെ 2014 ലോകകപ്പ് ഫൈനലിൽ എത്തിച്ച ഫുട്‌ബോള്‍ കോച്ച്‌ അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here