പഞ്ചഗുസ്തിയില്‍ സ്വര്‍ണം വാരിക്കൂട്ടി ഉമ്മയും മക്കളും

0
63

പാവറട്ടി: ജില്ല പഞ്ചഗുസ്തിയില്‍ സ്വര്‍ണം വാരിക്കൂട്ടി ഉമ്മയും മക്കളും. ജില്ല ആം റെസ്‍ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 44ാമത് ജില്ല പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ പാവറട്ടി വെന്മേനാട് മുസ്‍ലിം വീട്ടില്‍ ചന്ദനപ്പറമ്ബില്‍ റഷീദിന്റെ ഭാര്യ രഹന, മക്കളായ അദ്നാന്‍, അഫ്നാന്‍ എന്നിവരാണ് മികച്ച വിജയം നേടിയത്.

രഹനയും മൂത്തമകന്‍ അദ്നാനും ദേശീയ മെഡല്‍ ജേതാക്കളാണ്.

രണ്ടാമത്തെ മകന്‍ അഫ്നാന്റെ കന്നിയങ്കമായിരുന്നു. ഇടതും വലതും കൈകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പിടിത്തങ്ങളിലാണ് മത്സരം നടന്നത്. രണ്ടുവീതം വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആറ് സ്വര്‍ണങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ ഒരു വെങ്കലവുമാണ് ഇവര്‍ സ്വന്തമാക്കിയത്.

സ്ത്രീകളുടെ വിഭാഗത്തില്‍ ചാമ്ബ്യന്‍ ഓഫ് ചാമ്ബ്യന്‍ റണ്ണറപ് സ്ഥാനവും രഹ്‌ന സ്വന്തമാക്കി. അഫ്നാന്‍ പാവറട്ടി സാന്‍ ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും അദ്നാന്‍ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളജിലെ ബി-ആര്‍ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. കോലഞ്ചേരിയില്‍ നടക്കാന്‍ പോകുന്ന സംസ്ഥാനതല മത്സരത്തിനുള്ള തീവ്ര പരിശീലനത്തിലാണ് ഈ പഞ്ചഗുസ്തി കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here