ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍. നടന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
രണ്ട് പേര്‍ക്കും സമന്‍സ് കൈമാറിയിരുന്നു. നടി റിയ ചക്രവര്‍ത്തിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയാനാണ് ഇരുവരെയും വിളിച്ചുവരുത്തുന്നത്. നേരത്തെ ഇരുവരെയും സിബിഐ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, ലഹരിമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.