മെയ് 24 ന് ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ക്വാഡ് നേതാക്കളുടെ നാലാമത്തെ ഉച്ചകോടിയാണിത്.
ജാപ്പനീസ് പ്രതിനിധി ഫ്യൂമിയോ കിഷിദയുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ജാപ്പനീസ് സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി ജപ്പാനിലെ വ്യവസായ പ്രമുഖര്‍ക്കൊപ്പം ബിസിനസ് പരിപാടിയിലും പങ്കെടുക്കും.
ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.