ഹൈദരാബാദ്: അമ്പത്തിയാറുകാരന്റെ വൃക്കയിൽനിന്ന് 206 കല്ലുകൾ നീക്കംചെയ്ത് ഡോക്ടർമാർ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് നാൽഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ ശരീരത്തിൽനിന്ന് കല്ലുകൾ നീക്കംചെയ്തത്. ശസ്ത്രക്രിയ ഒരു മണിക്കൂർ നീണ്ടുനിന്നു.
കഴിഞ്ഞ ആറു മാസമായി വീരമല്ല കടുത്ത വേദന അനുഭവിക്കുകയായിരുന്നു. തുടർന്ന് വീടിന് അടുത്തുള്ള ഡോക്ടറെ കണ്ടു. എന്നാൽ അദ്ദേഹം നൽകിയ മരുന്ന് വീരമല്ലയ്ക്ക് താത്കാലിക ആശ്വാസം മാത്രമാണ് നൽകിയത്. ഒടുവിൽ വേദന സഹിക്കാൻ വയ്യാതായപ്പോൾ ബൈരമാൽഗുഡയിലെ അവയർ ഗ്ലോബൽ ഹോസ്പിറ്റലിലെത്തുകയായിരുന്നു. ഈ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീൻ കുമാറിർ വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിർദേശിച്ചു.
നവീൻ കുമാറിനൊപ്പം കൺസൾട്ടന്റെ യൂറോളജിസ്റ്റ് ഡോ വേണു മന്നെ, അനസ്ത്യേഷോളജിസ്റ്റ് ഡോ. മോഹൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവത്തിനുള്ളിൽ വീരമല്ല ആശുപത്രി വിട്ടു.