വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി 9 ന്

0
89

കെ.എസ്.ഇ.ബിയും എൻ.റ്റി.പി.സിയും തമ്മിലുള്ള വാർഷിക ചെലവ് അംഗീകരിക്കുന്നതിനായുള്ള അപേക്ഷയിൽ ഫെബ്രുവരി ഒൻപതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. എറണാകുളം പഞ്ഞടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ രാവിലെ 11 നാണ് പൊതുതെളിവെടുപ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12ന് മുൻപ് കത്തിലൂടെയോ  kserc@erckerala.org യിൽ ഇ-മെയിലിലൂടെയോ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെളിവെടുപ്പ്. തപാലിലൂടെയോ ഇ-മെയിലൂടെയോ നേരിട്ടല്ലാതെയും പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. തപാൽ ഫെബ്രുവരി ആറിന് മുൻപ് ലഭിക്കണം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010. വാർഷിക നിശ്ചിത ചെലവിനായി കമ്മീഷന് ലഭിച്ച അപേക്ഷ www.erckerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here