കോഴിക്കോട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു; മിഠായിത്തെരുവില്‍ മറ്റൊരാള്‍ കുഴഞ്ഞ് വീണ് മരിച്ചു

0
84

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി തലിയാട്ടു പറമ്പ് നൗഷാദ്(49), കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍(72) എന്നിവരാണ് മരിച്ചത്. 26-നായിരുന്നു നൗഷാദിനെ ശ്വാസതടസ്സവും ചുമയും മൂലം ബീച്ച് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയും പോസിറ്റാവുകയുമായിരുന്നു.

കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുകയായിരുന്ന കൊണ്ടോട്ടി സ്വദേശി സിറാജുദ്ദിനെ പനിയും ചുമയും ശ്വാസതടസ്സവും മൂലം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റാവായതിനെ തുടര്‍ന്ന് 27-ാം തീയതി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ന്യൂമോണിയായി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോവിഡ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ഒമ്പത് മണിയോടെ മരണപ്പെടുകയും ചെയ്തു. ഇതിനിടെ, മിഠായിത്തെരുവില്‍വെച്ച് ഇവിടെയുള്ള കച്ചവടക്കാരന്‍ രാവിലെ കുഴഞ്ഞ് വീണ് മരിച്ചു. താഴെ മൂഴിക്കല്‍ സ്വദേശി അഷറഫ് ( 41) ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here