IPL : സ്വന്തം മൈതാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയമൊരുക്കിയില്ല

0
77

ദില്ലി: ഐപിഎല്ലില്‍ മിച്ചല്‍ മാർഷിന്‍റെ ഓള്‍റൗണ്ട് മികവും ഫിലിപ് സാള്‍ട്ട്, അക്സർ പട്ടേല്‍ എന്നിവരുടെ വെടിക്കെട്ടും സ്വന്തം മൈതാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയമൊരുക്കിയില്ല. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ് 9 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റല്‍സിന് 20 ഓവറില്‍ 188/6 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. ഫിഫ്റ്റികള്‍ നേടിയ
ഫിലിപ് സാള്‍ട്ടും മിച്ചല്‍ മാർഷും 112 റണ്‍സിന്‍റെ ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയത് പിന്നീട് വന്ന ഡല്‍ഹി ബാറ്റർമാർക്ക് മുതലാക്കാനായില്ല. മാർഷ് നേരത്തെ നാല് വിക്കറ്റും നേടിയിരുന്നു.

മറുപടി ബാറ്റിംഗില്‍ ഫീലിപ് സാള്‍ട്ടും മിച്ചല്‍ മാർഷും ഒഴികെയുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍നിര ബാറ്റർമാരൊന്നും ഉത്തരവാദിത്തം കാണിച്ചില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഭുവി ക്യാപ്റ്റന്‍ ഡേവിഡ് വാർണറെ ബൗള്‍ഡാക്കി. ഇതിന് ശേഷം ക്രീസിലൊന്നിച്ച സാള്‍ട്ട്-മാർഷ് സഖ്യം 112 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ഡല്‍ഹിക്ക് വലിയ പ്രതീക്ഷ നല്‍കിയ ശേഷമാണ് 12-ാം ഓവറില്‍ പിരിഞ്ഞത്. 35 പന്തില്‍ 9 ഫോറുകളോടെ 59 റണ്‍സെടുത്ത സാള്‍ട്ടിനെ മായങ്ക് മർക്കാണ്ഡെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ തൊട്ടടുത്ത ഓവറില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. അഭിഷേക് ശർമ്മയെ ക്രീസ് വിട്ട് നേരിടാന്‍ ശ്രമിച്ച മനീഷിനെ(3 പന്തില്‍ 1) ക്ലാസന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.

ഇതിന് ശേഷവും അടി തുടർന്ന മിച്ചല്‍ മാർഷിന് ഇന്നിംഗ്സിലെ 14-ാം ഓവറില്‍ പിഴച്ചു. ആദ്യ പന്തില്‍ അക്കീല്‍ ഹൊസൈനെ സിക്സിന് പറത്തിയ മാർഷ് വീണ്ടും ശ്രമിച്ചപ്പോള്‍ രണ്ടാം പന്തില്‍ മാർക്രമിന്‍റെ ക്യാച്ചില്‍ മടങ്ങി. മാർഷ് 39 പന്തില്‍ ഒരു ഫോറും ആറ് സിക്സും സഹിതം 63 എടുത്തു. യുവതാരം പ്രിയം ഗാർഗിനും അവസരം മുതലാക്കാനായില്ല. 16-ാം ഓവറില്‍ ഗാർഗിനെ(9 പന്തില്‍ 12) മർക്കാണ്ഡെ ബൗള്‍ഡാക്കി. ഇംപാക്ട് പ്ലെയറായി എത്തി ദൗത്യം മറന്ന സർഫറാസ് ഖാനെ(10 പന്തില്‍ 9) നടരാജന്‍ ബൗള്‍ഡാക്കിയതോടെ ഡല്‍ഹി കുഴിയിലായി. റിപാല്‍ പട്ടേലിനെ കൂട്ടുപിടിച്ച് അക്സർ പട്ടേല്‍ വെടിക്കെട്ട് തുടങ്ങിയതോടെ ഡല്‍ഹിക്ക് നേരിയ പ്രതീക്ഷയായി. എന്നാല്‍ 19-ാം ഓവറില്‍ നടരാജനെതിരെ 9 റണ്‍സേ നേടാനായുള്ളൂ. അവസാന ഓവറില്‍ ഭുവി 25 റണ്‍സ് പ്രതിരോധിച്ചു. അക്സർ 14 പന്തില്‍ 29* ഉം, റിപാല്‍ 8 പന്തില്‍ 11* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here