നിയമനം നടത്തിയത് സര്‍ക്കാരല്ല, മറുപടി പറയേണ്ടത് വിസി

0
57

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്‌സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here