തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ നടന്നത്. 4,31,080 പേർ ഇത്തവണ പരീക്ഷ എഴുതി.