ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു.

0
63

തൊടുപുഴ: ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തില്‍ കാറിന് കേടുപാട് സംഭവിച്ചു.

വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്ക്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടല്‍ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവില്‍ നിന്ന കാട്ടാനയെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു. കാറി‌ടിച്ചത് ചക്കക്കൊമ്ബനെ‌യാണോ എന്ന് സംശയമുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവര്‍. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അപകടത്തില്‍പ്പെട്ട ആനയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here