കോഴിക്കോട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിൽ

0
119

കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ഓണപ്പൂക്കളമൊരുക്കാൻ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here