ന്യൂഡൽഹി: ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ജീവനൊടുക്കിയ നിലയിൽ. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് വിദ്യാർഥിയാണ്.
എയിംസിലെ മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് വാർഡിൽനിന്ന് ചാടിപ്പോകുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വൈകുന്നേരത്തോടെ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലെത്തിയ വിദ്യാർത്ഥി ചാടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.