ബികോം ഉത്തരക്കടലാസിനുള്ള തിരച്ചിലിനിടെ ചവറിൽനിന്ന് കിട്ടി അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

0
58

തേ‍ഞ്ഞിപ്പലം • കാലിക്കറ്റ് സർവകലാശാലാ ബിഎസ്‌‌സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ‌ പരീക്ഷാഭവനിൽ പാഴ്‌വസ്തുക്കൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ. നേരത്തേ കാണാതായ ബികോം ഉത്തരക്കടലാസിനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ബിഎസ്‌സി പേപ്പറുകൾ കണ്ടെത്തിയത്. മനഃപൂർവം ആരോ ഉത്തരക്കടലാസുകൾ ഒളിപ്പിച്ചുവെന്നാണ് നിഗമനം. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളജിലെ വിദ്യാർഥികളുടെ പേപ്പറാണിത്.

വീണ്ടെടുത്ത പേപ്പർ കെട്ട് മൂല്യനിർണയത്തിനായി മാറ്റി. ഈ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിലേക്ക് അയച്ചതായി കോളജ് അധികൃതർ പറയുന്നുണ്ടെങ്കിലും പരീക്ഷാഭവനിൽ കൈപ്പറ്റിയതായി രേഖയില്ല.ഉത്തരക്കടലാസ് കെട്ടുകളോടെ മോഷ്ടിച്ച് ശരിയായ ഉത്തരങ്ങളടങ്ങിയ പേപ്പർ പകരം വയ്ക്കുന്ന തട്ടിപ്പ് ലോബി ഉണ്ടെന്നതിനാൽ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം ഡോ. പി.റഷീദ് അഹമ്മദ് വിസിക്ക് കത്തു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here