ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു. 3 വര്‍ഷത്തേക്കാണ് കാലാവധി.
കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. 31നും ജൂണ്‍ ഒന്നിനും 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരും.
പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അല്‍ഖുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക. ജനീവയില്‍ തുടരുന്ന അസംബ്ലിയില്‍ പൊതുജനാരോഗ്യ മന്ത്രിയും പ്രതിനിധി സംഘവുമാണ് പങ്കെടുക്കുന്നത്.