വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് പ്രധാനമന്ത്രി

0
71

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു.

“രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ  എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു .

 

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി ട്വീറ്റ് ചെയ്തു, “ഇന്ന് ഒരു വശത്ത്, മോദി ജിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്, ലോകത്തിൽ അഭിമാനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു, മറുവശത്ത്, ദരിദ്രരുടെ വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ മാനദണ്ഡങ്ങൾ സർക്കാരിനുണ്ട്”.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഒമ്പത് വർഷത്തെ ബിജെപി ഭരണത്തിൽ വളർച്ചയുടെയും അതിവേഗ വികസനത്തിന്റെയും പുതിയ അധ്യായം രചിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് തിങ്കളാഴ്ച പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here