കെ.സുരേന്ദ്രൻ വിളിച്ചു ചേർത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന്.

0
72

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിളിച്ചു ചേർത്ത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്. മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ ഉയർന്നേക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻമാരുടെ യോഗം ഈ മാസം ഹൈദരാബാദിൽ നടക്കുന്നുണ്ട്. അവിടെ അവതരിപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പൊതുവിൽ അവലോകനം ചെയ്യുകയാണ് യോഗത്തിൻ്റെ ഉദ്ദേശമെന്നാണ് ഒദ്യോഗിക ഭാഷ്യം. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ, കേന്ദ്രവിഷ്കൃത പദ്ധതികളും എൻഡിഎ സർക്കാരിൻറെ വികസന നേട്ടങ്ങളും വോട്ടർമാരിൽ എത്തിക്കുന്ന ക്യാമ്പയിൻ എന്നിവയുടെ ഇതുവരെയുള്ള സ്ഥിതി  യോഗം വിലയിരുത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here