ലക്നോ: ഉത്തർപ്രദേശ് ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗിനു കോവിഡ് സ്ഥിരീകരിച്ചു. അതുല്‍ ഗാര്‍ഗ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സന്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് ആർടിപിസിആർ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. തിങ്കളാഴ്ച നടത്തിയ തുടർപരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഓഗസ്റ്റ് 16നും 18നും ഇടയിൽ താനുമായി ബന്ധപ്പെട്ട ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.