ഹണി റോസിന്റെ പരാതിയും ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റുമൊക്കെയായി കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ നിറയെ സംസാരം ബോ ചെയെക്കുറിച്ചാണ്. സാധാരണ ഒരു വ്യവസായിക്ക് കിട്ടുന്ന ശ്രദ്ധയല്ല ബോബിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും സിനിമാ താരങ്ങൾക്കൊക്കെ ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണ് ബോബി ചെമ്മണ്ണൂരിന് ലഭിക്കുന്നത്.
ബൊ ചെ എന്ന സ്വയം ബ്രാന്റായി മാറിയ ബോബിക്ക് ആരാധകരും ഏറെയുണ്ട്. അടിമുടി വ്യത്യസ്തനാണ് ബോ ചെ. വസ്ത്രധാരണത്തിൽ പോലും ഒരു ബോബി ചെമ്മണ്ണൂർ സ്റ്റൈൽ കാണാം. കോട്ടും സ്യൂട്ടും ധരിച്ചല്ല ബോബി എത്താറുള്ളത്. വെള്ള വസ്ത്രം ധരിച്ചാണ്. ചട്ടയും മുണ്ടുമായി സാമ്യമുള്ള വസ്ത്രമാണ് ബോബി ധരിക്കാറുള്ളത്.
ഇത് ബോബി ചെമ്മണ്ണൂരിന്റെ സ്റ്റൈൽ ആയി മാറി. വർഷങ്ങളായി ഈ വേഷത്തിൽ ആണ് ബോബിയെ കാണാറുള്ളത്. ഹണി റോസ് നൽകിയ പരാതിയിൽ ജയിലിൽ പോയപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ തമാശകൾ ജയിലിൽ ആയാലും ബോ ചെയ്ക്ക് വസ്ത്രം മാറണ്ടല്ലോ എന്നാണ്. വെള്ളം വസ്ത്രം ധരിക്കാനുള്ള കാരണം എന്താണെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളം വസ്ത്രം ധരിക്കുന്നത് തന്റെ ആത്മീയ ചിന്തകള പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ബോബി പറഞ്ഞത്. മാത്രമല്ല വെള്ള വസ്ത്ര ധരിക്കുന്ന കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മീയ ആശയങ്ങളിൽ നിന്നും പ്രചോദനം ലഭിച്ചിരുന്നതായും ബോബി നേരത്തെ പറഞ്ഞിരുന്നു. ബോബിയുടെ വെള്ള വസ്ത്രം മാത്രമല്ല ശ്രദ്ധേയം നീളം മുടിയും തലയിൽ ബോ ചെ എന്ന് എഴുതിയ കറുത്ത ഒരു ബാൻഡും ഉണ്ടാവാറുണ്ട്. ഇതിനൊപ്പം കൂളിംഗ് ഗ്ലാസും ബോ ചെ ധരിക്കാറുണ്ട്. എപ്പോഴും സിംപിൾ ലുക്കിലാണ് ബോ ചെ പരിപാടികളിൽ എത്താറുള്ളത്. വില കൂടിയ വാച്ചുകളോ ആഭരണങ്ങളോ ധരിച്ച് കാണാറില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബോബി ചെമ്മണ്ണൂരിന്റെ ഈ സിംപിൾ ലൈഫ് സൈറ്റിലിനും ഫാൻസുണ്ട്. ബോ ചെക്ക് വേണമെങ്കിൽ സ്വർണത്തിൽ മൂടാം എന്നിട്ടും എത്ര സിംപിളാണ് അദ്ദേഹം എന്നാണ് ആരാധകർ പറയുന്നത്.
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇന്നലെയാണ് ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അതേ സമയം ഇനിയും ഉദ്ഘാടനങ്ങൾക്കായി സെലിബ്രിറ്റികളെ വിളിക്കുമെന്ന് ബോബി പറഞ്ഞു. മാർക്കറ്റിംഗും സെയ്ൽ പ്രൊമോഷനുമാണ് സെലിബ്രിറ്റികളെ കൊണ്ടുനരുന്നത്. അത് അവരോട് പറയാറുമുണ്ട്, അത് വിട്ടുള്ള ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ലെന്നും ബോബി പറഞ്ഞിരുന്നു..