പാലക്കാട്: ദ്വീര്‍ഘമായ കര്‍മ്മപദത്തില്‍ നിന്നും വിശ്രമ വഴിയിലേക്ക് പോകുമ്ബോള്‍ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ല്‍ തുടങ്ങി 2012ല്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയില്‍ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തില്‍ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, ഹൈസ്പീഡ് റെയില്‍വേ പദ്ധതി എല്ലാം ഞങ്ങള്‍ ഏറ്റെടുത്തതാണ്.ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഇനി വിശ്രമ ജീവിതം. വിമരിക്കലിന്റെ വിശ്രമ ജീവിതത്തിന് മുമ്ബ് മറ്റൊരു സമ്മാനം കൂടി മലയാളിക്ക് നല്‍കുകയാണ് ശ്രീധരന്‍.
ശ്രീധരന്‍ പണം ചെലവാക്കുമ്ബോഴും പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്ന നിയമപരമായ ബാധ്യതയില്‍നിന്ന് നിര്‍മ്മാണ കമ്ബനിയായ ആര്‍.ഡി.എസിന് ഒഴിയാനാകില്ല. പൊതുമരാമത്ത് വകുപ്പുമായുള്ള കരാര്‍ പ്രകാരം മേല്‍പ്പാലം പൊളിച്ചുപണിയുന്നതിന്റെ പൂര്‍ണ ചെലവും അവര്‍ വഹിക്കേണ്ടി വരും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായുള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന എല്ലാ തകരാറും പരിഹരിക്കുക എന്നത് കരാറുകാരന്റെ ബാധ്യതയാണ്. ഈ സമയപരിധിക്കുള്ളിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്. നിര്‍മ്മാണ അഴിമതിയില്‍ ആര്‍.ഡി.എസ് കമ്ബനിയുടമയും പ്രതിയായതിനാല്‍ പാലം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് അവരില്‍നിന്ന് ഇപ്പോള്‍ ഈടാക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോടതിയില്‍ തീര്‍പ്പുണ്ടാകുന്ന മുറയ്ക്കായിരിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കുക. 20 കോടി ആര്‍ഡിഎസിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ശ്രീധരന്റെ കനിവില്‍ ഇത് ഖജനാവിലേക്കും എത്തും. ഇതാണ് അപൂര്‍വ്വ വികസന മാതൃക.പാലാരിവട്ടം പുനര്‍നിര്‍മ്മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിര്‍മ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും അറിയിച്ചു. അങ്ങനെ അഴിമതിക്കാര്‍ക്കിടയില്‍ ശ്രീധരന്‍ വ്യത്യസ്തനാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഇ. ശ്രീധരന്‍ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനം ഈ മാസം 30ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരന്‍ സൂചിപ്പിച്ചിരുന്നു. ”ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി”- ഇ. ശ്രീധരന്‍ പറയുന്നു.
ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആര്‍സിയില്‍ നിന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്കു പോയ ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനില്‍ തിരികെ കൊണ്ടുവരാനും നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 – 9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അങ്ങനെ ഖജനാവില്‍ നിന്ന് ചില്ലികാശ് ചെലവാക്കാതെ പഞ്ചവടിപാലത്തെ നേരെയാക്കുകയാണ് വിശ്രമ ജീവിതത്തിന് കടക്കും മുമ്ബ് ശ്രീധരന്‍ എന്ന അതുല്യ പ്രതിഭ.
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്ന ജോലികള്‍ ഒക്ടോബര്‍ ആദ്യം തുടങ്ങും. നിര്‍മ്മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരിക്കും. എട്ട് മാസം കൊണ്ട് പാലം പുനര്‍ നിര്‍മ്മിക്കുമെന്നാണ് ഇ. ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആദ്യം നിര്‍മ്മാണം തുടങ്ങണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടതായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. നിര്‍മ്മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ ഉടന്‍ എത്തിക്കും. ഡി.എം.ആര്‍.സി. എറ്റെടുക്കാന്‍ തയ്യാറായതോടെ ഫണ്ടിനെക്കുറിച്ചുള്ള പ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നിര്‍മ്മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഒന്‍പത് മാസം മുന്‍പേ ഇറങ്ങിയതാണ്. ഇനി പ്രത്യേകം ഉത്തരവ് ഇറക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുമ്ബോള്‍ കിട്ടുന്ന മാലിന്യം എങ്ങനെ കൈകാര്യം ചെയ്യും എന്നത് വലിയ വെല്ലുവിളിയായിരിക്കും. മുറിച്ചെടുക്കുന്ന ഗര്‍ഡറുകള്‍ ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം എന്ന നിര്‍ദ്ദേശം ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിരുന്നു. ഡെക് സ്ലാബ് അടക്കമുള്ള ഭാഗം എന്തിന് ഉപയോഗിക്കും എന്നതില്‍ തീരുമാനം ഉണ്ടാകണം.
ഇനി നേട്ടങ്ങളുടെ വിശ്രമ ജീവിതം
ദ്വീര്‍ഘമായ കര്‍മ്മപദത്തില്‍ നിന്നും വിശ്രമ വഴിയിലേക്ക് പോകുമ്ബോള്‍ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ല്‍ തുടങ്ങി 2012ല്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയില്‍ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തില്‍ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, ഹൈസ്പീഡ് റെയില്‍വേ പദ്ധതി എല്ലാം ഞങ്ങള്‍ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു.
ശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാല്‍ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് വിരമിക്കലിന് ശേഷം ശ്രീധരന്‍ സജീവമാകുക. നടപ്പായാല്‍ രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോകളാകും അവ. അതുകൊണ്ടാണ് അവയുമായി സഹകരിക്കുന്നത്. ലൈറ്റ് മെട്രോ ആദ്യം നടപ്പാകേണ്ടിയിരുന്നത് തിരുവനന്തപുരത്താണ്. അത് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതല്ലേ. പദ്ധതിയുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ ഈ സമയംകൊണ്ട് കേരളത്തില്‍ ലൈറ്റ് മെട്രോ സര്‍വീസ് തുടങ്ങാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
വിശ്രമ ജീവിതം സ്വന്തം നാട്ടില്‍ തന്നെയാകണം എന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടില്‍ത്തന്നെയുണ്ടാകും. ഭാരതപ്പുഴ പുനരുജ്ജീവനം ലക്ഷ്യമിട്ട രീതിയില്‍ നടപ്പാക്കണമെന്നുണ്ട്. മാലിന്യക്കൂമ്ബാരമായി പുഴ മാറാതിരിക്കാനാണു ജാഗ്രത. മുനിസിപ്പാലിറ്റി, പഞ്ചായത്ത് മേഖലകളില്‍നിന്ന് മാലിന്യമെത്തുന്നത് പുഴയിലേക്കാണ്. അതുതടയാന്‍ കളക്ടര്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെല്ലാം കത്തുനല്‍കിയിട്ടുണ്ട്. മൂല്യബോധമുള്ള ഒരു തലമുറയ്ക്കായി നടപ്പാക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് (എഫ്.ആര്‍.എന്‍.വി.) പദ്ധതിയുടെ ദേശീയ പ്രസിഡന്റാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്ക് ഡല്‍ഹിയിലേക്കു യാത്രയുണ്ട്. മറ്റൊരാളെ ചുമതലയേല്‍പ്പിച്ച് ആ സ്ഥാനത്തുനിന്ന് ഒഴിവാകണമെന്നുണ്ട്. ഗുരുവായൂര്‍ അഷ്ടപദിയാട്ടം ട്രസ്റ്റിന്റെ ട്രസ്റ്റിയാണ്. അതു തുടരുമെന്നും ശ്രീധരന്‍ പറയുന്നു.
റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി
പാലക്കാട് ജില്ലയിലെ കറുകപുത്തൂരില്‍ കീഴൂട്ടില്‍ നീലകണ്ഠന്‍ മൂസതിന്റെയും കാര്‍ത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പില്‍ ശ്രീധരന്റെ ജനനം. ഒമ്ബതു മക്കളില്‍ ഏറ്റവും ഇളയവനായ ശ്രീധരന്‍ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവില്‍ എന്‍ജിനിയര്‍മാരില്‍ ഒന്നാമനായി മാറുകയായിരുന്നു.
1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ വിശ്രമമില്ലാത്ത 63 വര്‍ഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്ബന്‍പാലം 1964ല്‍ 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പന ശ്രീധരന്റേതാണ്. കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ആദ്യ കപ്പല്‍ റാണിപത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്ബോള്‍ കപ്പല്‍ശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ല്‍ റെയില്‍വേയില്‍നിന്നു വിരമിച്ച് കൊങ്കണ്‍ റെയില്‍വേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവര്‍ഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റര്‍ കൊങ്കണ്‍പാത പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീര്‍ക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആര്‍സിയില്‍. നിശ്ചിതസമയത്തിന് രണ്ടുവര്‍ഷവും ഒമ്ബതുമാസവും ശേഷിക്കെ ഏഴുവര്‍ഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.
നാലരവര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുര്‍, ലഖ്നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേല്‍നോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികള്‍ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടില്‍നിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മാനേജ്മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങള്‍ക്കായി വിവിധ സമിതികളിലും പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരന്‍ ചെലവാക്കിയില്ലെന്നാണ് സൂചന. കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂര്‍ത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിര്‍മ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവില്‍ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്നാണ് സൂചന.
ഡിഎംആര്‍സിയിലൂടെ കേരളത്തിന് നല്‍കിയത് പുതിയ തൊഴില്‍ സംസ്‌ക്കാരം
ഡിഎംആര്‍സിയുടെ രീതികള്‍ കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴില്‍ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകള്‍ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്. അന്ന് പാച്ചാളം മേല്‍പ്പാലത്തിനായി സര്‍ക്കാന്‍ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാല്‍ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ണമായും പൂര്‍ത്തിയായപ്പോള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 13 കോടി ബാക്കി സര്‍ക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാള്‍ ഉയര്‍ന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആര്‍സി അവരുടെ ഭാഗം ഭംഗിയായി നിര്‍വഹിച്ചു. അനുവദിച്ച തുകയേക്കാള്‍ കുറവില്‍ പണിയാന്‍ സാധിച്ച ഡിഎംആര്‍സിയുടെ കഴിവില്‍ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയില്‍ ലുലു മാള്‍ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേല്‍പ്പാല നിര്‍മ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീര്‍പ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകര്‍ന്ന് ഇടപ്പള്ളി മേല്‍പ്പാലവും ശ്രീധരന്റെ മികവിന്റെ സാക്ഷ്യപത്രമാകുന്നു.
മെട്രോ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്‌നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേല്‍പ്പാല നിര്‍മ്മാണമായിരുന്നു. റയില്‍മേല്‍പാലവും റോഡ് മേല്‍പ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേല്‍പ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ഇരു മേല്‍പ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോള്‍ പാലങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും ഇ ശ്രീധരന്‍ പറയുന്നു. ആലുവ-എറണാകുളം പാതയില്‍ നിലവിലെ റോഡിന് മുകളിലും മെട്രോ റെയില്‍ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉത്സാഹത്താല്‍ പാലം പൂര്‍ത്തിയായത്.
2013 മെയില്‍ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിര്‍മ്മാണം തുടങ്ങിയത്. ഈ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരന്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഡല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത പുറമേ കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത , കൊങ്കണ്‍ തീവണ്ടിപ്പാത , തകര്‍ന്ന പാമ്ബന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കര്‍മ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
മെട്രോയുടെ ആദ്യഘട്ടത്തില്‍ ലാഭിച്ചു നല്‍കിയത് 300 കോടി
കൊച്ചി മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടാക്കന്‍ സാധിച്ചിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റ് ശ്രീധരന് കൂടിയുള്ളതാണ്. എന്നാല്‍, ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പരിശ്രമഫലമായാണി എന്നു പറഞ്ഞ് വിനീതനാകുകയാണ് ശ്രീധരന്‍. രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം.
ശ്രീധരനെയും ഡി.എം.ആര്‍.സിയെയും കൊച്ചി മെട്രോയില്‍നിന്ന് പുകച്ചുചാടിക്കാന്‍ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തില്‍ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷന്‍ പണം കിട്ടാന്‍ പാഞ്ഞു നടന്നവരായിരുന്നു ഇവര്‍. പക്ഷേ, ശ്രീധരന്‍ കൊച്ചി മെട്രോ നിര്‍മ്മാണനേതൃത്വത്തില്‍ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീര്‍ച്ചകളെ മറയ്ക്കാന്‍ മാത്രം ശക്തി വാദങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരന്‍ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിര്‍മ്മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നില്‍ നിരന്നു.
കേവലം റിട്ടയേര്‍ഡ് റെയില്‍വേ സിവില്‍ എഞ്ചിനീയറോ വമ്ബന്‍ നിര്‍മ്മാണങ്ങള്‍ക്ക് കെല്പുള്ള അനേകം പ്രോജക്‌ട് മാനേജര്‍മാരില്‍ ഒരാളോ മാത്രമായി ഇ. ശ്രീധരനെ എഴുതിത്ത്ത്ത്ത്ത്ത്ത്ത്തള്ളിയവര്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ആ അഞ്ചക്ഷരത്തിന്റെ ബലം ശരിക്കും ബോധ്യപ്പെടുകയായിരുന്നു. പാമ്ബന്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം മുതല്‍ കൊങ്കണ്‍ റെയില്‍വെയും ഡല്‍ഹി മെട്രോ പാതയും വരെയുള്ള വമ്ബന്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം. വാരികയ്ക്കുള്ളില്‍ വച്ച് കോട്ടയത്തെ അച്ചായന്‍ നല്‍കി പണം തിരസ്‌കരിച്ചും വിവാഹ സമ്മനം മടക്കി നല്‍കിയും മാതൃക കാട്ടിയ ഈ മനുഷ്യന്‍ എന്നും യാത്ര ചെയ്തത് വിസ്മയങ്ങളുമായാണ്.