കൊതുകുനശീകരണ ഉപകരണത്തിൽ നിന്ന് തീപടർന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു.

0
69

ചെന്നൈ: വീട്ടിനുള്ളിൽ കൊതുകുനശീകരണ ഉപകരണത്തിൽ നിന്ന്  തീപടർന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചയൊടെ സമീപവാസികളാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവർ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാർഡ്ബോർഡിലേക്ക് വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ തീപിടിച്ച് ഗ്യാസ് സിലിണ്ടർ‌ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി പൊലീസ് സംശയിക്കുന്നു.

മരിച്ച കുട്ടികളുടെ പിതാവ് ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികളുടെ അമ്മയാണ് ആശുപത്രിയിൽ കൂട്ടിനുള്ളത്. തിരുവള്ളൂരിലായിരുന്ന മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികൾക്കൊപ്പം നിർത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here