ശ്രീനഗർ : തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിന്റെ നേർപ്രതീകമാണ് മഹാഗണപതി . ഹിന്ദുമതത്തിൽ മഹാഗണപതിയ്‌ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വിശദീകരിക്കുന്ന കശ്മീർ വിദ്യാർത്ഥിനിയുടെ വീഡിയോ വൈറലാകുന്നു.
ഓഗസ്റ്റ് 19 വീഡിയോ ജേണലിസ്റ്റ് ആദിത്യ രാജ് കൗൾ ‘X‘ -ൽ ഈ വീഡിയോ പങ്ക് വച്ചത് . അതിൽ ഒരു പെൺകുട്ടി മഹാഗണപതി വന്ദനസ്ത്രോത്രം പാടുന്നത് കാണാം. പുറത്തുവന്ന വീഡിയോ ദക്ഷിണ കശ്മീരിലെ പഹൽഗാം പട്ടണത്തിലെ സല്ലാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ളതാണ്. ഹിജാബ് ധരിച്ച ഒരു വിദ്യാർത്ഥി സ്കൂളിനു മുന്നിൽ നിന്ന് ഗണേശ വന്ദനം ആലപിക്കുന്നതും ബുർഖ ധരിച്ച മറ്റ് വിദ്യാർത്ഥികൾ കേൾവിക്കാരായി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത് .കുട്ടികൾ ഗണേശ വന്ദന പാരായണം പൂർത്തിയാക്കിയ ശേഷം, അവർ ഇപ്പോൾ ചൊല്ലിയതിന്റെ അർത്ഥങ്ങൾ പരസ്പരം ഉറക്കെ പറയാനും ഗണപതിയുടെ പ്രാധാന്യവും ആരാധനയും എങ്ങനെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു . ഹിന്ദുമതത്തിൽ ഗണപതിയെ മറ്റേതൊരു ദൈവത്തിനും ദേവതകൾക്കും മുമ്പായി ആരാധിക്കുന്നുവെന്നും , ഗണപതിയെ സർവ്വ വിഘ്നങ്ങളും തീർക്കുന്ന ദൈവമായി കണക്കാക്കുന്നതിനാൽ ഞങ്ങൾ ഗണേശ വന്ദനം ചൊല്ലുന്നുവെന്നാണ് മഹാഗണപതി സ്തുതി ചൊല്ലിയ കുട്ടി വ്യക്തമാക്കിയത്. ഹിന്ദു പുരാണമനുസരിച്ച്, തിന്മയുടെ മേൽ നന്മയുടെ പ്രതീകമാണ് ഗണപതി. തടസങ്ങളെ നശിപ്പിക്കുകയും ലോകത്ത് സമാധാനം സ്ഥാപിക്കുകയും ചെയ്‌തു, അതിനാലാണ് ഏതെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പോ ഏതെങ്കിലും മംഗളകരമായ ചടങ്ങുകളോ അവസരങ്ങളോ ആരംഭിക്കുന്നതിന് മുമ്പായി ഗണപതിയെ സ്തുതിക്കുന്നതെന്നും മുസ്ലീം പെൺകുട്ടി തന്നെ വിശദീകരിക്കുന്നുണ്ടായിരുന്നു .