ഡൽഹി : രാജ്യത്ത് കൊവിഡ് രോഗികൾ 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,538 പേർക്കോളാം കോവിഡ് സ്ഥിരീകരിച്ചു. 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. ആകെ മരണം 41,585 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,378,105 പേരാണ് രോഗമുക്തി നേടിയത്.
ആകെ 2,27,24,134 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ റിപ്പോർട്ട്. 24 മണിക്കൂറിനിടെ 574,783 സാമ്പിളുകൾ പരിശോധിച്ചു.രോഗമുക്തി നിരക്ക് 67.98 ശതമാനമായി ഉയർന്നു. അതേസമയം 24 മണിക്കൂറിനിടെ 49,769 പേർ രോഗമുക്തരായി.