ഏകാന സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 98 റൺസിനാണ് അവർ തോറ്റത്. 236 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന് വേണ്ടി ആരും നേതൃത്വം ഏറ്റെടുത്തില്ല. ഇതോടെ ലക്ഷ്യത്തിനും ഒരുപാട് അകലെ വീഴുകയായിരുന്നു അവർ.
ക്യാപ്റ്റൻ കെഎൽ രാഹുൽ ഓപ്പണിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചെങ്കിലും മറ്റ് താരങ്ങൾ പിന്തുണ നൽകിയില്ല. എന്നാൽ കൂറ്റൻ സ്‌കോർ പിന്തുടരുന്നതിന്റെ അമിതഭാരം ടീമിൽ അപ്പാടെ പ്രകടമായിരുന്നും രാഹുലിനൊപ്പം ഓപ്പണിംഗ് ഇറങ്ങിയ അർഷിൻ കുൽക്കർണി നിരാശപ്പെടുത്തി. ഇമ്പാക്റ്റ് പ്ലെയറായി എത്തിയ താരത്തിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിഞ്ഞില്ല.
കെഎൽ രാഹുൽ 21 പന്തിൽ 25 റൺസാണ് നേടിയത്. പിന്നീട് കളത്തിൽ ഇറങ്ങിയ താരങ്ങളിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മാർക്കസ് സ്‌റ്റോനിയനിസ്. അദ്ദേഹം പൊരുതിയെങ്കിലും ലക്ഷ്യം അപ്രാപ്യമായിരുന്നു. സ്‌റ്റോയിനിസിന്റെ പ്രകടനം കൂടി ഇല്ലെങ്കിൽ തോൽവി ഭാരം ലഖ്‌നൗവിന് ഒന്ന് കൂടി ഉയർന്നേനെ.
ശേഷം ഇറങ്ങിയ ബാറ്റർമാരിൽ ആരും പകിട്ടിനൊത്ത പ്രകടനം കാഴ്‌ച വച്ചില്ല. ദീപക് ഹൂഡ, നിക്കോളാസ് പൂരാൻ, ആയുഷ് ബദോനി തുടങ്ങിയവരെല്ലാം പെട്ടെന്ന് തന്നെ മടങ്ങി. അതുകൊണ്ട് തന്നെ ലഖ്‌നൗ ഇന്നിംഗ്‌സിന് 20 ഓവർ ആയുസ് ഉണ്ടായിരുന്നില്ല. ഒടുവിൽ 16.1 ഓവറില്‍ 137 റൺസിന് എല്ലാവരും പുറത്തായി ലഖ്‌നൗ വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. ആന്ദ്രേ റസൽ രണ്ട് വിക്കറ്റും മിച്ചൽ സ്‌റ്റാർക്ക് ബാറ്റിങ്ങിൽ തിളങ്ങിയ സുനിൽ നരേൻ എന്നിവർ ഓരോ വിക്കറ്റും വീതമാണ് വീഴ്ത്തിയത്.