ബീഹാറിൽ മുഖ്യമന്ത്രിയെ ഞായറാഴ്ച്ച നിശ്ചയിക്കും

0
84

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എന്‍ഡിഎ യോഗം ഞായറാഴ്ച ചേരും. ജെഡിയു നേതാവ് നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യം എന്‍.ഡി.എ. തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

 

നിയമസഭാകക്ഷിയോഗം നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊളളുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ മാത്രമാണ് നിതീഷിന്റെ പാര്‍ട്ടിക്ക് നേടാനായത്. സഖ്യകക്ഷിയായ ബി.ജെ.പിക്ക് 74 സീറ്റും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here