ഇന്ത്യൻ-അമേരിക്കൻ “നീര ടാൻഡൻ” – ഓഫീസ് മാനേജ്‌മന്റ് ആൻഡ് ബജറ്റ് ഡയറക്ടർ ആയി പ്രഖ്യാപിച്ച് ബൈഡൻ

0
89

വാഷിംഗ്ടൺ: ഇന്ത്യൻ-അമേരിക്കൻ നീര ടാൻഡനെ, വൈറ്റ് ഹാവുസിലെ ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസ് ഡയറക്ടറായി, ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. ടാൻഡൻ പ്രായോഗിക പരിചയമുള്ള ,നയപരമായ ചിന്താഗതിക്കാരിയാണെന്ന് അദ്ദേഹം പറഞ്ഞു.

സെനറ്റ് സ്ഥാനം സ്ഥിരീകരിച്ച 50 കാരിയായ എം‌എസ് ടാൻഡൻ, എക്സിക്യൂട്ടീവ് ബ്രാഞ്ചിലുടനീളം, തന്റെ കാഴ്ചപ്പാടുകൾ നടപ്പാക്കുന്നതിനും, മേൽനോട്ടം വഹിക്കുന്നതിനും, അമേരിക്കൻ പ്രസിഡന്റിനെ സേവിക്കുന്ന, ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന് (ഒ‌എം‌ബി) നേതൃത്വം നൽകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയായിരിക്കും. ബൈഡൻ പറഞ്ഞു.

പ്രത്യേകിച്ചും, പ്രെസിഡന്റിന്റെ നയം, ബജറ്റ്, മാനേജ്മെന്റ്, റെഗുലേറ്ററി ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുക, ഏജൻസിയുടെ നിയമപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നിവയാണ് ഒ‌എം‌ബിയുടെ ദൗത്യം.

അധ്വാനിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനും, വിശാലമായ സാമ്പത്തിക വളർച്ച കൊണ്ടുവരുന്നതിനും, അസമത്വം തടയുന്നതിനുമായി രൂപകൽപ്പന ചെയ്ത നയങ്ങൾ പിന്തുടരുന്നതിലാണ് മിസ് ടാൻഡന്റെ കരിയർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

“ഓഫീസ് മാനേജ്‌മെന്റ്, ബജറ്റ് ഡയറക്ടർക്കായി ഞാൻ നീര ടാൻഡനെ നാമനിർദ്ദേശം ചെയ്യുന്നു. എനിക്ക് നീരയെ വളരെക്കാലമായി അറിയാം. സർക്കാരിൽ ഉടനീളം നിർണായക പ്രായോഗിക പരിചയമുള്ള ഒരു  നയമാണ് ടാൻഡനുള്ളത് ,” ബിഡൻ പറഞ്ഞു.

“ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരിയായ ടാൻഡനെ,  അമ്മയാണ് കഠിനാധ്വാനം ചെയ്തു വളർത്തിയത്. മകളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി ‘അമ്മ അവൾക്കുവേണ്ടി ആവുന്നതെല്ലാം ചെയ്തു.  ദശലക്ഷക്കണക്കിന് അമേരിക്കക്കാർ അഭിമുഖീകരിക്കുന്ന ജീവിത പോരാട്ടങ്ങളെയും, പ്രശ്നങ്ങളെയും അവൾക്ക് മനസ്സിലാക്കാൻ കഴിയും ”അദ്ദേഹം പറഞ്ഞു.

ഒ‌എം‌ബിയെ നയിക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ വനിത ടാൻഡനാണെന്ന് അദ്ദേഹം പറഞ്ഞു.

“കൊറോണ വൈറസിനെ നിയന്ത്രിക്കാനും, സാമ്പത്തിക പ്രതിസന്ധിയെ നേരിടാനും, മെച്ചപ്പെട്ട രീതിയിൽ പടുത്തുയർത്താനും സഹായിക്കുന്ന ബജറ്റ് തയ്യാറാക്കുന്നതിനുള്ള ചുമതല അവർക്കാണ്.

“ബജറ്റുകളും, പ്രോഗ്രാമുകളും രൂപപ്പെടുത്താനും, ഇതിലൂടെ അമേരിക്കൻ കുടുംബങ്ങളെ ഉയർത്തിക്കൊണ്ടുവരാനും, എന്റെ അമ്മയ്ക്ക് ലഭിച്ചതു പോലെ ന്യായമായ അവസരം എല്ലാവർക്കും നൽകാനും, എല്ലാവരേയും അതിന് അർഹരാക്കാനും ലഭിച്ച ഒരു വലിയ ബഹുമായാണിതെന്ന്”, മിസ് ടാൻഡൻ പറഞ്ഞു.

“ഞങ്ങളുടെ സർക്കാർ എല്ലാ അമേരിക്കൻ ജനതയെയും – റിപ്പബ്ലിക്കൻ, ഡെമോക്രാറ്റുകൾ, സ്വതന്ത്രർ എന്നിവരെയെല്ലാം ഒരുപോലെ സേവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു”, അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here