രാജ്യത്ത് വിലകുറഞ്ഞ കാറുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം, മാരുതി സുസുക്കി ആൾട്ടോ K10 ന്റെ പേരായിരിക്കും വഒരുപക്ഷേ ആദ്യം ഉയർന്നുവരുന്നത്. ഇപ്പോൾ മാരുതി സുസുക്കി ആൾട്ടോ കെ10 സിഎസ്‍ഡി വഴി രാജ്യത്തെ സൈനികർക്ക് ലഭ്യമാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, മാരുതി സുസുക്കി ആൾട്ടോ കാർ വളരെ വിലകുറഞ്ഞ രീതിയിൽ ലഭ്യമാണ്, കാരണം സിഎസ്‍ഡിയിൽ കാറിന് ചുമത്തുന്ന ജിഎസ്‍ടിയിൽ വലിയ കിഴിവ് നൽകുന്നു. മാരുതി അടുത്തിടെ ആൾട്ടോ K10ന്‍റെ സിഎസ്‍ഡി ഷോറൂമിലെ വിലകൾ പുതുക്കി നിശ്ചയിച്ചു.
അതേസമയം കാൻ്റീന് സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിലെ (CSD) മാരുതി സുസുക്കി അൾട്ടോ കെ10 വിലകളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, നമുക്ക് സിഎസ്‍ഡിയെ കുറിച്ച് മനസിലാക്കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‍ഡി. ഇന്ത്യയിൽ അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ തുടങ്ഹിയവ ഈ കാന്‍റിനുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു. ഇതിൽ സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവരും ഉൾപ്പെടുന്നു.
ഇനി മാരുതി സുസുക്കി ആൾട്ടോ K10 കാന്റീനിന്റെ വിലകൾ എക്സ്-ഷോറൂം വിലകളുമായി താരതമ്യം ചെയ്ത് ഈ കാർ സിഎസ്‍ഡിയിൽ നിന്നും വാങ്ങുന്നവർക്ക് എത്രത്തോളം ലാഭിക്കാൻ കഴിയുമെന്ന് അറിയാം.
രണ്ട് വിലകളും തമ്മിലുള്ള ആകെ വ്യത്യാസം എന്താണ്?
മാരുതി ആൾട്ടോ K10 ന്റെ സിഎസ്ഡിയും എക്സ്-ഷോറൂം വിലയും താരതമ്യം ചെയ്യുമ്പോൾ ആൾട്ടോ K10 ന്റെ എക്സ്-ഷോറൂം വില എക്സ്-ഷോറൂമിനെ അപേക്ഷിച്ച് 75,000 മുതൽ 90,000 രൂപ വരെ കുറവാണെന്ന് കാണാം.
മാരുതി സുസുക്കി ആൾട്ടോ K10 ന്റെ 1.0 ലിറ്റർ പെട്രോൾ മാനുവലിന്റെ LXI വേരിയന്റിന്റെ CSD വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് 4,17, 823 രൂപയാണ്. എന്നാൽ ഈ മോഡലിന്റെ എക്സ്-ഷോറൂം വില 4, 93, 500 രൂപയാണ്. ഈ രീതിയിൽ, ഈ മോഡലിൽ 75,677 രൂപയുടെ വ്യത്യാസമുണ്ട്.
ഏത് വേരിയന്റിലാണ് എത്ര വ്യത്യാസം?
1.0L പെട്രോൾ-മാനുവലിന്റെ VXI വേരിയന്റിന്റെ CSD വില 4,29,597 രൂപയാണ്, അതിൽ 84,903 രൂപയുടെ വ്യത്യാസമുണ്ട്. VXI പ്ലസ് വേരിയന്റിൽ 87,916 രൂപയുടെ വ്യത്യാസമുണ്ട്. മാരുതി സുസുക്കി ആൾട്ടോ K10 1.0L പെട്രോൾ-ഓട്ടോമാറ്റിക് VXI വേരിയന്റിലെ വ്യത്യാസം 88,575 രൂപ വരെയാണ്, അതേസമയം VXI പ്ലസിലെ പരമാവധി വ്യത്യാസം 90,329 രൂപയുമാണ്. 1.0 CNG-മാനുവൽ വേരിയന്റിന്റെ VXI വേരിയന്റിൽ 87,565 രൂപയുടെ വ്യത്യാസമുണ്ട്.
മാരുതി ആൾട്ടോ K10 സവിശേഷതകൾ
കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ഹാർട്ടെക്റ്റിനെ അടിസ്ഥാനമാക്കിയാണ് ആൾട്ടോ കെ10 കാർ നിർമ്മിച്ചിരിക്കുന്നത്. ഈ ഹാച്ച്ബാക്കിൽ പുതുതലമുറ കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ 5500rpm-ൽ 49kW (66.62PS) പവറും 3500rpm-ൽ 89Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. കമ്പനിയുടെ അവകാശവാദമനുസരിച്ച്, ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവൽ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്ററും മൈലേജ് നൽകുന്നു. അതേസമയം, അതിന്റെ സിഎൻജി വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 33.85 കിലോമീറ്ററാണ്.
ആൾട്ടോ കെ10 ന് 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ-ആർ എന്നിവയിൽ കമ്പനി ഇതിനകം തന്നെ ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്ക് പുറമെ, ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് കേബിൾ എന്നിവയും പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലിനും പുതിയൊരു ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിൽ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് സ്റ്റിയറിങ്ങിൽ തന്നെ ഒരു മൗണ്ടഡ് കൺട്രോൾ ഉണ്ട്.
ഈ ഹാച്ച്ബാക്കിൽ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയവ ലഭിക്കും. ഇതോടൊപ്പം, ആൾട്ടോ K10-ൽ പ്രീ-ടെൻഷനർ, ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റ് എന്നിവ ലഭ്യമാകും. സുരക്ഷിതമായ പാർക്കിംഗിനായി റിവേഴ്‌സ് പാർക്കിംഗ് സെൻസറുകളും ഇതിൽ ലഭ്യമാകും. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലേർട്ട് എന്നിവയ്‌ക്കൊപ്പം മറ്റ് നിരവധി സുരക്ഷാ സവിശേഷതകളും കാറിൽ നൽകിയിട്ടുണ്ട്. സ്‍പീഡി ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് അൾട്ടോ കെ10 വാങ്ങാം.