ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 7485 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 31 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 5900 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,06,790 ആയി ഉയര്‍ന്നു. ഇതില്‍ 6,43,993 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 56,897 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.