തെലുങ്ക് താരം സത്യ ദേവ് നായകനാകുന്ന ഗോഡ്‌സേയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 17ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. തോക്കുമേന്തി സത്യദേവ് നടന്നുവരുന്ന പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ഐശ്വര്യ ലക്ഷ്മി പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ഒരു കാറ്റ് ആന്‍ഡ് മൗസ് ഗെയിം പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.