കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് ഉറങ്ങി പോയിട്ടുണ്ടെന്നും പറഞ്ഞിരിക്കുകയാണ് നടി. ജിഞ്ചർ മീഡിയക്ക് നൽകിയ ഐ ഹാവ്, ഐ നെവർ ഹാവ് (I HAVE, I NEVER HAVE ) എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഉണ്ടെന്നാണ് മംമ്ത നൽകിയ മറുപടി. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു നടി പറഞ്ഞത്.
ഈ അടുത്തിടെ മംമ്ത മോഹൻദാസ് ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകൾ എത്ര കാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു അന്ന് മംമ്ത നടത്തിയ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നടിക്ക് നേരെ ഉയർന്നു വന്നിരുന്നു.