കോവിഡ് 19: തമിഴ്‌നാട്ടിൽ ഇന്നലെ 75 മരണം; 4985 രോഗികൾ

0
86

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​​​​ൽ ചൊവ്വാഴ്ച കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് 75 പേ​​​ർ മ​​​രി​​​ച്ചു. മരിച്ചവരിൽ 56 ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞും. ഇതോടെ ആ​​​കെ മ​​​ര​​​ണം 2,626. ചൊവ്വാഴ്ച 4985 പേ​​​ർ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചതോടെ ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,80,643 ആയി. ചൊവ്വാഴ്ച 51,066 പ​​​രി​​​ശോ​​​ധ​​​ന​​​കളും സം​​​സ്ഥാ​​​ന​​​ത്ത് ന​​​ടന്നു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ന്പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ 20 ല​​​ക്ഷം പി​​​ന്നി​​​ട്ടു. ചെ​​​ന്നൈ​​​യി​​​ൽ 1,130 പേ​​​ർ​​​ക്കാ​​​ണു ചൊവ്വാഴ്ച രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അതേസമയം, ത​​​ല​​​സ്ഥാ​​​ന​​​ ന​​​ഗ​​​ര​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here